
റിയാദ്: പെരുന്നാള്‍ ദിനത്തില്‍ സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു മലയാളി മരിച്ചു. തെക്കന്‍ സൗദിയിലെ അബഹയില്‍ കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ തിരിളാം കുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്.
അബ്ഹയിലെ സൂപ്പര്‍ മര്‍ക്കറ്റില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. പെരുന്നാള്‍ നമസ്‌ക്കാര ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. തല്‍ക്ഷണം മരിച്ചു. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. ഭാര്യ: സജ്‌ന നരിക്കുനി, കുട്ടികള്‍ : റമിന്‍ മുഹമ്മദ്, മൈഷ മറിയം.
പ്രവാസി മലയാളി നഴ്‌സ് പ്രസവത്തിനിടെ മരിച്ചു
സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നാളെ മുതല്‍ യൂണിഫോം നിര്‍ബന്ധം
റിയാദ്: സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരും എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍മാരും സ്മാര്‍ട്ട് ഫോണ്‍ ആപ്പ് അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കു കീഴിലെ ഡ്രൈവര്‍മാരും നാളെ(ചൊവ്വ) മുതല്‍ യൂനിഫോം ധരിക്കല്‍ നിര്‍ബന്ധമാകും. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂനിഫോം ആണ് ഡ്രൈവര്‍മാര്‍ക്ക് ബാധകം.
ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നല്‍കാന്‍ ടാക്സി കമ്പനികള്‍ നിര്‍ബന്ധിതമാണ്. ഡ്യൂട്ടിക്കിടെ ഡ്രൈവര്‍മാര്‍ യൂനിഫോം ധരിക്കലും യാത്രക്കാരോട് മര്യാദയോടെയും ബഹുമാനത്തോടെയും നല്ല രീതിയിലും പെരുമാറലും നിര്‍ബന്ധമാണ്. യൂനിഫോം ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ തോതില്‍ പിഴ ചുമത്തും. ടാക്സി ഡ്രൈവര്‍മാര്‍ സൗദി ദേശീയ വസ്ത്രമോ നീളംകൂടിയ പാന്റും ഷര്‍ട്ടുമോ ആണ് ധരിക്കേണ്ടത്. പബ്ലിക് ടാക്സി ഡ്രൈവര്‍മാരുടെ യൂനിഫോം കറുത്ത പാന്റും ബെല്‍റ്റും ചാരനിറത്തിലുള്ള ഫുള്‍കൈ ഷര്‍ട്ടുമാണ്.
ബ്രിട്ടനിൽ നിന്ന് മക്കയിലേക്ക് കാൽനടയായി 6500 കിലോമീറ്റർ; ആദം മുഹമ്മദിന്റെ ഹജ്ജ് സ്വപ്നം പൂവണിഞ്ഞു!
ജോലിക്കിടെ ഡ്രൈവര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ടാക്സി ഡ്രൈവര്‍മാരുടെ യൂനിഫോമില്‍ ആവശ്യാനുരണം കോട്ടോ ജാക്കറ്റോ ഉള്‍പ്പെടുത്താവുന്നതാണ്. സേവന ഗുണനിലവാരം ഉയര്‍ത്താനും പൊതുഅഭിരുചി നിയമാവലിക്ക് അനുസൃതമായി ഡ്രൈവര്‍മാരുടെ വേഷവിധാനം ഏകീകരിക്കാനും പൊതുരൂപം മെച്ചപ്പെടുത്താനുമാണ് ടാക്സി ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കുന്നതിലൂടെ പൊതുഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ