
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ഖുന്‍ഫുദയില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി കിഴക്കോത്തുചാലില്‍ വീട്ടില്‍ ഖാദറിന്റെ മകന്‍ അഷ്റഫ് (43) ആണ് മരിച്ചത്.
സെയില്‍സമാനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാതെ കണ്ടപ്പോഴാണ് മരിച്ച വിവരം മറ്റുള്ളവര്‍ അറിയുന്നത്. പതിനേഴ് വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ് ലീവില്‍ പോയി വന്നിട്ട് രണ്ടു മാസമെ ആയിട്ടുള്ളു. മാതാവ്: ഫാത്തിമ, ഭാര്യ: ജംഷീന. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖുന്‍ഫുദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണാന്തര രേഖകള്‍ ശരിയാക്കുന്നതിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഫൈസല്‍ തമ്പാറ, പ്രവര്‍ത്തകരായ നിഹാദ് കിഴക്കോത്ത്, കുഞ്ഞായിന്‍കുട്ടി ചാലില്‍, റഷീദ് കൊയിലാണ്ടി, സിദ്ധീഖ് കാരാടി എന്നിവര്‍ രംഗത്തുണ്ട്.
സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് ഖബറടക്കും
ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ വയലാ മിന്നു ഭവനില്‍ സുരേഷ് ബാബു (52) ആണ് മരിച്ചത്. ഒരാഴ്‍ച മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തു വരികയായിരുന്നു. ഭാര്യ - സിന്ധു സുരേഷ്. മക്കള്‍ - ഐശ്വര്യ എസ്. ബാബു, അക്ഷയ എസ് ബാബു. സഹോദരങ്ങള്‍ - സന്തോഷ് കുമാര്‍, സന്ധ്യ കുമാരി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ