
മസ്‌കറ്റ്: ഒമാനില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഷിനാസ് വിലായത്തില്‍ ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലാണ് തൊഴിലാളി മരണപ്പെട്ടത്. ഏഷ്യക്കാരനാണ് മരിച്ചത്.
നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടെ ഏഷ്യക്കാരനായ തൊഴിലാളിയുടെ ദേഹത്തേക്ക് മെഷീന്‍ വീണാണ് അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
ഹാഷിഷ് ഉള്‍പ്പെടെ വന്‍ ലഹരിമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റില്‍
ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം
മസ്‍കത്ത്: ഒമാനിലെ ഒരു കെട്ടിടത്തില്‍ തീപിടുത്തം. തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
മത്ര വിലായത്തിലെ ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായെന്ന വിവരം ലഭിച്ചതോടെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിക്ക് കീഴിലുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കി. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.
ശരീരത്തിനുള്ളില്‍ 110 ഹെറോയിന്‍ ഗുളികകള്‍; 28 വയസുകാരനായ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍
നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി യുവാവ് മരിച്ചു
മസ്‍കത്ത്: ഒമാനില്‍ നിന്ന് നാട്ടിലേക്ക് ചികിത്സയ്‍ക്കായി പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി രാഹുല്‍ (35) ആണ് മരിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്‍ക്കിടെയാണ് നില വഷളായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്‍തിരുന്ന രാഹുല്‍, പനിയും പ്രമേഹവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്‍ക്കിടെ ക്ഷീണം അനുഭവപ്പെട്ടു. തുടര്‍ന്ന് നിസ്‍വ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് നില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാല ജീവന്‍ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ