
റിയാദ്: നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സൗദി അറേബ്യയിലെ(Saudi Arabia) ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി നാട്ട്യമംഗലം പുല്ലാട്ടില്‍ അബൂ സാലിഹ് (51) ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയില്‍ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് സെന്ററില്‍ മരിച്ചത്.
നെഞ്ചു വേദനയെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയത്തിലെ ബ്ലോക്കിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചികിത്സ തുടരുകയും ചെയ്യുന്നതിനിടെ കിഡ്‌നിക്ക് കൂടി രോഗം ബാധിച്ചു. 28 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം അല്‍ഹസയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അല്‍ഹസ്സയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ ഫൈസല്‍ നാട്ടിലാണ്. ഭാര്യ: ഫാത്തിമ, മക്കള്‍: ഫസീല, ഫര്‍ഹാന, ഫായിസ്. സഹോദരങ്ങള്‍ മുഹമ്മദ് അലി, മൊയ്തു, സിദ്ദീഖ്, സൈനുദ്ദീന്‍. സഹോദരി സുഹറയും ഭര്‍ത്താവ് ചോലയില്‍ അബൂബക്കറും ദാമാമിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam