പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Web TeamFirst Published Dec 8, 2022, 8:26 PM IST
Highlights

സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു അദ്ദേഹം.

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാം ജലാലുദ്ദീനെയാണ് സലാലയിലെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു അദ്ദേഹം. പിതാവ്: ജലാലുദ്ദീന്‍, മാതാവ്: ഹലീമ ബീവി, ഭാര്യ: ഷലഫാം. മൃതദേഹം സലാല ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.

Read More -  പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

ഒമാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മസ്‍കത്ത്: ഒമാനില്‍ രണ്ട് സ്‍കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒമാനിലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തില്‍ തിങ്കളാഴ്‍ചയായിരുന്നു സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രസ്‍താവന പുറത്തിറക്കി. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് പ്രസ്‍താവനയില്‍ പറയുന്നു.

Read More - പ്രവാസി മലയാളി ജോലി സ്ഥലത്തുവെച്ച് മരിച്ചു

ഇമാം ഖന്‍ബാഷ് ബിന്‍ മുഹമ്മദ് സ്‍കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെയും ഇബ്‍ന്‍ അല്‍ ഹൈതം പ്രൈവറ്റ് സ്‍കൂളിന്റെയും ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുസന്ന ഹെല്‍ത്ത് സെന്ററിലും അല്‍ റുസ്‍തഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആവശ്യമായ ചികിത്സ ലഭ്യമാക്കിയ ശേഷം ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തി എല്ലാ വിദ്യാര്‍ത്ഥികളും വീട്ടിലേക്ക് മടങ്ങി. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ പറയുന്നു. അപകട സമയത്ത് സഹായം നല്‍കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗത്ത് അല്‍ ബാത്തിന വിദ്യാഭ്യാസ ഡയറക്ടറേറ്റ് നന്ദി അറിയിച്ചു.

 

click me!