
റിയാദ്: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ നിര്യാതനായി. റിയാദിലെ കേളി കലാസാംസ്‌കാരിക വേദി മജ്മഅ യൂനിറ്റ് അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്‍ റഷീദ് (73) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 40 വര്‍ഷമായി മജ്മഅയിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
കേളിയുടെ മജ്മഅ യൂനിറ്റ് രൂപീകരണ കാലം മുതല്‍ സജീവമായ അബ്ദുള്‍ റഷീദ് ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മജ്മഅ കിങ് ഖാലിദ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ഷൈല ബീബി. മക്കള്‍: നസര്‍, സിമി, അഷ്‌കര്‍. അന്‍സീര്‍ മരുമകനാണ്. മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാനുള്ള നടപടിക്ക് കേളി മലാസ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും നേതൃത്വം നല്‍കുന്നു.
പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍
സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞയാഴ്ച റിയാദ് സുലൈയിലെ പാലുല്‍പന്ന കമ്പനിയുടെ താമസസ്ഥലത്ത് മരിച്ച മലപ്പുറം വേങ്ങര ഒതുക്കുങ്ങല്‍ ചോലക്കോട് വീട്ടില്‍ ബാബുരാജിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.45ന് റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. ബന്ധുക്കള്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. 10 വര്‍ഷത്തോളമായി പാലുല്‍പന്ന കമ്പനിയില്‍ സെയില്‍സ് മാനാണ്. പിതാവ്: വേലായുധന്‍, മാതാവ്: ജാനകി, ഭാര്യ: സജ്ന, മക്കള്‍: സിന്‍ഷാ, സിബിന്‍, സംവൃത. മൃതദേഹം നാട്ടിലയക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജുനൈദ് താനൂര്‍, ഹനീഫ മുതുവല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam