
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം റാബഖിൽ നിര്യാതനായി. പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണൻ (48) ആണ് മരിച്ചത്. അഞ്ച് വർഷമായി റാബഖിൽ കനൂസ് കോൺട്രാക്റ്റിങ് കമ്പനിയിൽ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: ഗോവിന്ദൻ, മാതാവ്: പരേതയായ പാറുകുട്ടി, ഭാര്യ: ജിഷ വെള്ളാരംപാറ, മക്കൾ: അശ്വിൻ (ബിരുദ വിദ്യാർഥി), അഭിനവ് (10ാം ക്ലാസ്), സഹോദരി: രാജലക്ഷ്മി. മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലും തുടർന്ന് വീട്ടിലുമെത്തിക്കും. വീട്ടിലെ പൊതുദർശനത്തിനു ശേഷം രാവിലെ 8.30 ഓടെ സംസ്ക്കാരം നടത്തുന്നതിന്നായി തിരുവില്വാമല ഐവർമഠത്തിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റാബഖ് വെൽഫെയർ വിങ് ഭാരവാഹികളായ ഗഫൂർ ചേലാമ്പ്ര, ഹംസപ്പ കപ്പൂർ, തൗഹാദ് മേൽമുറി എന്നിവർ മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ