
ഷാർജ: യുഎഇയില്‍ സന്ദര്‍ശന വിസയിലെത്തിയ മലയാളി മരിച്ചു. കോഴിക്കോട് ചെലവൂർ പള്ളിത്താഴം പൂക്കാട്ട് പരേതനായ അബ്ദുറഹിമാൻ കുട്ടിയുടെ മകൻ മുഹമ്മദ് (പൂക്കാട്ട് ബാവ-63) ആണ് ഖോർഫക്കാനിൽ ഹൃദയാഘാതം മൂലം മരിച്ചത്. സന്ദർശന വിസയിൽ എത്തിയ ഇദ്ദേഹം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖോർഫക്കാൻ സന്ദർശിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുഹറ.മക്കൾ: മുഹ്സിൻ റഹ്മാൻ (സൗദി), മുർഷിത (അജ്മാൻ). മരുമക്കൾ: ജബ്ബാർ (പുനത്തിൽ), അൽ മെഹാസ് (അജ്മാൻ), ശബാന (വെള്ളിപ്പറമ്പ്). സഹോദരങ്ങൾ: ഹമീദ്, പരേതനായ കോയട്ടി, ബീരാൻ മൂസ, പാത്തുട്ടി, കുട്ടീബി, മറിയം സൈന.
Read Also - ഈദ് അവധി ആഘോഷിച്ച് തിരിച്ചുവരുന്നതിനിടെ മലയാളി സൗദി അറേബ്യയിൽ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam