സൗദിയില്‍ നാളെ മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം

By Web TeamFirst Published Nov 3, 2021, 11:03 PM IST
Highlights

റോയല്‍ കോര്‍ട്ടാണ് സല്‍മാന്‍ രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്. സല്‍മാന്‍ രാജാവിന്റെ ആഹ്വാനത്തിന് പിന്നാലെ രാജ്യത്തെ പള്ളികളില്‍ മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരത്തിനുള്ള സമയം നിര്‍ണയിച്ചതായി മതകാര്യ മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയുടെ(Saudi Arabia) വിവിധ ഭാഗങ്ങളില്‍ നാളെ (വ്യാഴാഴ്ച) മഴയ്ക്ക് വേണ്ടി നമസ്‌കാരം നിര്‍വഹിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് (King Salman)ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താനാണ് ആഹ്വാനം. 

റോയല്‍ കോര്‍ട്ടാണ് സല്‍മാന്‍ രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്. സല്‍മാന്‍ രാജാവിന്റെ ആഹ്വാനത്തിന് പിന്നാലെ രാജ്യത്തെ പള്ളികളില്‍ മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരത്തിനുള്ള സമയം നിര്‍ണയിച്ചതായി മതകാര്യ മന്ത്രാലയം അറിയിച്ചു. സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാല്‍ നമസ്‌കാരം തുടങ്ങും.  

പ്രവാസി തൊഴിലാളിയെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് വന്‍തുക പിഴയും തടവും

ഖത്തറില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന (ഇസ്‍തിഖാ നമസ്‍കാരം) ഒക്ടോബര്‍ 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍വഹിച്ചിരുന്നു. ഖത്തര്‍ അമീര്‍  ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇതിന് ആഹ്വാനം ചെയ്‍തിരുന്നു. അല്‍ വജ്‍ബ പ്രെയര്‍ ഗ്രൌണ്ടില്‍ നടന്ന നമസ്‍കാരത്തില്‍ ജനങ്ങള്‍ക്കൊപ്പം അമീറും പങ്കെടുത്തിരുന്നു. 

സ്വദേശികളുടെ പേരില്‍ ബിസിനസ് നടത്തുന്ന പ്രവാസികള്‍ കുടുങ്ങും; ശക്തമായ നടപടി വരുന്നു

click me!