രാവിലെ സമയം കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ വിളിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. ഷാര്‍ജയില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിട്ട് സൗദിയില്‍ പോകാനായിരുന്നു സജു അവിടെ എത്തിയത്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പോകാന്‍ ഷാര്‍ജയിലെത്തിയ(Sharjah) മലയാളി ഉറക്കത്തില്‍ മരിച്ചു. കായംകുളം കൊറ്റുകുളങ്ങര സ്വദേശി പുത്തന്‍ വീട്ടില്‍ സജു അലിയാര്‍ ആണ് ഇന്ന് പുലര്‍ച്ചെ ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായി മരിച്ചത്.

രാവിലെ സമയം കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ വിളിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. ഷാര്‍ജയില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിട്ട് സൗദിയില്‍ പോകാനായിരുന്നു സജു അവിടെ എത്തിയത്. ഭാര്യ: റോഷ്ന, മക്കള്‍: ഹയാ, ഇസ്രു. ഷാര്‍ജയിലെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ നടപടി ക്രമങ്ങളുമായി സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷന്‍ ഷാര്‍ജ കമ്മിറ്റി രംഗത്ത് ഉണ്ട്. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു