ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ അപകടം, വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ പ്രവാസി മലയാളി മരിച്ചു

Published : Mar 10, 2025, 10:45 AM IST
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ അപകടം, വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ പ്രവാസി മലയാളി മരിച്ചു

Synopsis

ജോലി കഴിഞ്ഞ് സമീപത്തുള്ള താമസസ്ഥലത്തേക്ക് സൈക്കിളിൽ പോകുമ്പോൾ പിന്നിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. 

റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നെത്തിയ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു. റിയാദ് വാദി ലബനിൽ എക്സിറ്റ് 33ലെ നജ്റാൻ സ്ട്രീറ്റിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക് മൻസിലിൽ സുധീർ (48) ആണ് മരിച്ചത്. 

ഈ മാസം ആറിന് പുലർച്ചെ ഒന്നരക്കും 2.15-നും ഇടയിലാണ് സംഭവം. ഡി.എച്ച്.എൽ കമ്പനിയുടെ വാദി ലബൻ ബ്രാഞ്ചിൽ സൂപ്പർ വൈസറായ സുധീർ ജോലി കഴിഞ്ഞ് സമീപത്തുള്ള താമസസ്ഥലത്തേക്ക് സൈക്കിളിൽ പോകുമ്പോൾ പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also -  ഹൃദയാഘാതം മൂലം മലയാളി ഉംറ തീർഥാടകൻ മരിച്ചു

ഗുരുതര പരിക്കേറ്റ സുധീറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചുണ്ട്. രണ്ടുവർഷമായി ഡിഎച്ച്എൽ കമ്പനിയിൽ ജോലി ചെയ്യുന്നു. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് മൂന്നു മാസമേ ആയുള്ളൂ. ഭാര്യയും രണ്ട് കുട്ടികളും. ഇബ്രാഹിം കുഞ്ഞ്, സുലൈഖ ബീവി ദമ്പതികളാണ് മാതാപിതാക്കൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നുയർന്ന വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തര ന‍ടപടികൾ, യാത്രക്കാരെല്ലാം സുരക്ഷിതർ
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർത്ഥക്' സന്ദർശനത്തിനായി കുവൈത്തിൽ എത്തും