
റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമര്‍ എന്ന കുഞ്ഞാപ്പ (65) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.
ഉംറ കർമങ്ങൾക്കു ശേഷം ജിദ്ദയിലുള്ള മകള്‍ റിഷാനയുടെയും മരുമകന്‍ ബാസിമിെൻറയും കൂടെ താമസിച്ചുവരികയായിരുന്നു. അടുത്ത മാസം നാലിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഇദ്ദേഹം നേരത്തെ 30 വര്‍ഷത്തോളം റിയാദില്‍ പ്രവാസിയായിരുന്നു. പരേതനായ അബ്ദുഹാജിയുടെ മകനാണ്. ഭാര്യ: ആറ്റശ്ശേരി ഷാഹിന (മൊറയൂര്‍), മക്കള്‍: റഷീഖ് (ഹൈദരാബാദ്), റിന്‍ഷി (ബംഗളൂരു), റിഷാന (ജിദ്ദ), റയാന്‍ (പ്ലസ് ടു വിദ്യാർഥി). മരുമകൻ: പുത്തൂപ്പാടൻ ബാസിം (പുല്ലങ്കോട്). മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
Read Also - ഉംറക്ക് ശേഷം നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam