ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

Published : Dec 14, 2020, 04:52 PM IST
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

Synopsis

30 വർഷമായി റിയാദിലെ ഗുബേരയിൽ ഇൻട്രൽ നാഷനൽ സൊസൈറ്റി എന്ന ക്ലിനിക്കിൽ ജീവനക്കാരനാണ്. 

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാൻ (58) ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയിൽ ഞായറാഴ്ച രാത്രിയിൽ മരിച്ചത്. 30 വർഷമായി റിയാദിലെ ഗുബേരയിൽ ഇൻട്രൽ നാഷനൽ സൊസൈറ്റി എന്ന ക്ലിനിക്കിൽ ജീവനക്കാരനാണ്. 

പിതാവ്: പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ്: ഇത്തി കുട്ടി, ഭാര്യ: ജമീല, മക്കൾ: സുഹൈൽ, ഷഹൽ, ഷഹീറ, സന ഫാത്തിമ. മരണാനന്തര നടപടി ക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശറഫ് പുളിക്കൽ, സക്കീർ താഴേക്കോട്, ബഷീർ ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ