പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Published : May 10, 2021, 10:27 AM ISTUpdated : May 10, 2021, 10:28 AM IST
പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Synopsis

ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 

മസ്‍കത്ത്: ഒമാനിലെ സലാലയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേല്‍ ബുഷ്റ മന്‍സിലില്‍ ഫിജാസ് (38) ആണ് മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം  ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

എം.ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയിലെ അല്‍ അംരി റെഡിമെയ്‍ഡ് ഷോപ്പില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്നു. മേയ് 15ന് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു മരണം. ഭാര്യ - ജുമൈലത്ത്. മക്കള്‍ - ഷിഹാബുദ്ദീന്‍, ഫാത്തിമ ഷെമീല, ജലാലുദ്ദീന്‍. മൃതദേഹം സലാലയില്‍ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർക്ക് ആശ്വാസം, വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ
ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ