
റിയാദ്: ശ്വാസകോശ സംബന്ധമായ രോഗബാധയെ തുടർന്ന് നാട്ടിൽ ചികിത്സക്ക് പോയ പ്രവാസി മലയാളി മരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ ഷുബ്ര യൂനിറ്റ് അംഗവും മുൻ പ്രസിഡൻറുമായ എം.എസ്. ഇബ്രാഹിംകുട്ടി (51) ആണ് മരിച്ചത്.
20 വർഷമായി പ്രവാസിയായ ഇബ്രാഹിംകുട്ടി റിയാദ് ഷുബ്രയിൽ ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. എറണാകുളം മാഞ്ഞാലി കുന്നുംപുറത്ത് മാനങ്കേരി വീട്ടിൽ എം.കെ. സെയ്തു മുഹമ്മദിെൻറയും ജമീലയുടെയും മകനാണ്. ഭാര്യ: റാഹിന. മക്കൾ: ഷിഹാന, ഫാത്തിമ, ഇക്ബാൽ. മൃതദേഹം മഞ്ഞാലി കുന്നുംപുറത്ത് ജുമാ മസ്ജിദിൽ ഖബറടക്കി.
Read Also - 42 വയസിൽ 'ലോകത്തെ ഏറ്റവും ഉയരം കൂടിയ' മനുഷ്യൻ ഓർമ്മയായി, ചികിത്സയിലിക്കെ അന്ത്യം, മരണകാരണം ഹൃദ്രോഗം!
സൗദിയിൽ ജോലി, മലപ്പുറം സ്വദേശിയായ 39 കാരനായ മലയാളി യുവാവിന് ജോർദാനിലേക്ക് വാഹനമോടിക്കുന്നതിനിടെ ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജോർദാനിൽ വെച്ച് മരിച്ചു. റിയാദിൽനിന്ന് 1300 കിലോമീറ്റർ അകലെ സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.
ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദാനിലേക്ക് പോയതായിരുന്നു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജോർദാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സക്കീന, ഭാര്യ: ഷംന, മക്കൾ: മെഹ്‌സിന്‍, ഇസ്ര.
ജിദ്ദയിൽ നിന്നും പുറത്തുവന്ന മറ്റൊരു സങ്കടകരമായ വാർത്ത എയർപ്പോർട്ടിൽ ജോലി ചെയ്യുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞുവീണ അത്തോളി സ്വദേശി ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി എന്നതായിരുന്നു. കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ മനേഷ് ( മിഥുൻ - 33 ) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ജിദ്ദ എയർപോർട്ടിൽ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജിദ്ദ സൗദി ജർമ്മൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam