Asianet News MalayalamAsianet News Malayalam

42 വയസിൽ 'ലോകത്തെ ഏറ്റവും ഉയരം കൂടിയ' മനുഷ്യൻ ഓർമ്മയായി, ചികിത്സയിലിക്കെ അന്ത്യം, മരണകാരണം ഹൃദ്രോഗം!

2000 മുതൽ 2006 വരെ തുടർച്ചയായി ആറ് വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോർഡിന് ഉടമയായിരുന്നു

World Tallest Man Ghulam Shabir passed away Cause of death was heart disease asd
Author
First Published Nov 8, 2023, 12:01 AM IST

റിയാദ്: ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാക്കിസ്ഥാനി പൗരൻ ഗുലാം ഷബീർ (42) ജിദ്ദയിൽ നിര്യാതനായി. ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്‌ചയാണ് മരിച്ചത്. ആരോഗ്യനില ഞായറാഴ്ച കൂടുതൽ വഷളാകുകയായിരുന്നു. 2.55 മീറ്റർ ഉയരമുള്ള അദ്ദേഹം 2000 മുതൽ 2006 വരെ തുടർച്ചയായി ആറ് വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോർഡിന് ഉടമയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

വന്ദേഭാരതിനും കിട്ടി റെഡ് സിഗ്നൽ, ഒരു മണിക്കൂറിലധികം പിടിച്ചിട്ടത് ഇരിങ്ങാലക്കുടയിൽ, കാരണം?

സൗദി അറേബ്യയെ വളരെയധികം ഇഷ്​ടപ്പെടുന്ന ആളെന്നായിരുന്നു ഗുലാം ഷബീർ എപ്പോഴും പറഞ്ഞിട്ടുള്ളത്. ലോകത്ത് താൻ സന്ദർശിച്ചിട്ടുള്ള  അറബ്, അ​റബിതര രാജ്യങ്ങളിൽ വച്ച് ഏറ്റവും ഇഷ്ടമുള്ള രാജ്യം സൗദിയാണെന്ന് ഗുലാം ഷബീർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മികച്ച ഒരു ഫുട്ബോൾ ആരാധകൻ കൂടിയായിരുന്നു ലോകത്തെ ഏറ്റവും ഉയരം കൂടിയ ഈ മനുഷ്യൻ. 1980 ൽ പാകിസ്ഥാനിലായിരുന്നു ഇദ്ദേഹം ജനിച്ചത്. പിന്നീടാണ് സൗദിയിലെത്തിയത്. ഉയരക്കൂടുതൽ കാരണം തന്നെ സാമൂഹിക മാധ്യമങ്ങളിൽ എന്നും ഗുലാം ഷബീർ ശ്രദ്ധാകേന്ദ്രമായിരുന്നു. പ്രിയപ്പെട്ട ഗുലാം ഷബീറിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ലോകത്തെങ്കുമുള്ള നിരവധി പ്രമുഖരാണ് ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയും നിരവധിപേർ ഗുലാം ഷബീറിന്‍റെ വിയോഗത്തിലെ വേദന വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ സൗദി അറേബ്യയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റിയാദിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജോർദാനിൽ വെച്ച് മരിച്ചു എന്നതാണ്. റിയാദിൽനിന്ന് 1300 കിലോമീറ്റർ അകലെ സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്. ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദാനിലേക്ക് പോയതായിരുന്നു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജോർദാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സൗദിയിൽ ജോലി, മലപ്പുറം സ്വദേശിയായ 39 കാരനായ മലയാളി യുവാവിന് ജോർദാനിലേക്ക് വാഹനമോടിക്കുന്നതിനിടെ ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios