പ്രവാസി സാമൂഹിക പ്രവർത്തക മോളി ഷാജി നിര്യാതയായി

Published : Jul 19, 2024, 07:02 PM IST
പ്രവാസി സാമൂഹിക പ്രവർത്തക മോളി ഷാജി നിര്യാതയായി

Synopsis

ഭർത്താവ് ഷാജി സെബാസ്റ്റ്യാനൊപ്പം പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായി ഇടപെട്ടു വന്നിരുന്നു.

മസ്കറ്റ്: മസ്‌കറ്റിലെ സാമൂഹ്യ പ്രവർത്തകയും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ സാമൂഹിക സേവന രംഗത്ത് കാലങ്ങളായി നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു മോളി ഷാജി.  

ഭർത്താവ് ഷാജി സെബാസ്റ്റ്യാനൊപ്പം പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായി ഇടപെട്ടു വന്നിരുന്നു. ഒമാനിലെ ഇന്ത്യൻ സാമൂഹ്യ സേവന രംഗത്തും, സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലും മോളി ഷാജി സജീവമായിരുന്നു. സാധുവായ രേഖകളില്ലാത്ത പ്രവാസികൾക്ക് ഒമാൻ ഗവൺമൻ്റ്  പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ അവസരങ്ങളിൽ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചു കൊണ്ട് നടത്തിയ വളണ്ടിയർ പ്രവർത്തനങ്ങളിൽ മോളി ഷാജി വഹിച്ച നേതൃത്വപരമായ പങ്ക് ശ്രദ്ധേയമായിരുന്നു. 

Read Also -  പ്രവാസികളും വാങ്ങുന്ന ശമ്പളത്തിന് നികുതി കൊടുക്കേണ്ടി വരുമോ; ഒമാനിലെ ആദായ നികുതി നിയമം ആരെയൊക്കെ ബാധിക്കും?

കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖബാധിതയായി നാട്ടിൽ ചികിത്സയിലായിരുന്നു.
ഒമാനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ ഷാജി സെബാസ്റ്റിൻറെ ഭാര്യയാണ്.  ജൂലി, ഷീജ എന്നിവർ  മക്കളാണ്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ് അന്തരിച്ച മോളി ഷാജി. സംസ്കാരം പിന്നീട് നടക്കും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം