
റിയാദ്: മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി മറിയുമ്മ കച്ചേരി പൂനത്തില്‍ (62) ആണ് മരിച്ചത്. ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി ഉംറ തീർത്ഥാടകൻ മരിച്ചു
തുടര്‍ന്ന് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവും മകനുമൊന്നിച്ചു ഉംറക്ക് എത്തിയതായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു. ഭര്‍ത്താവ്: അലവി നായര്‍ കുളങ്ങര. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
റിയാദ്: ജൂൺ ആദ്യ ആഴ്ചയിൽ സന്ദർശന വിസയിൽ ഭാര്യയും മക്കളും സൗദിയിൽ എത്താനിരിക്കെ മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച കൊല്ലം ഇരവിപുരം തെക്കുംഭാഗം സ്വദേശി ഫ്രാൻസിസ് അഗസ്റ്റിൻ (54) ആണ് ദമ്മാ കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ മരിച്ചത്. വളരെ വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചു. ജുബൈൽ ആസ്ഥാനമായുള്ള സ്വകാര്യ കോൺട്രാക്ടിംഗ് കമ്പനിയുടെ ദമ്മാമിലെ വർക്ക് സൈറ്റിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദമാം കിംഗ് ഫഹദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു.
ഫ്രാൻസിറ്റയാണ് ഭാര്യ. അഗസ്റ്റിൻ പിതാവും സിസിലി മാതാവുമാണ്. വിദ്യാർഥികളായ അമൽ, ആൻസി എന്നിവർ മക്കളാണ്. സന്ദർശക വിസയിൽ ദമാമിൽ ജൂൺ ആദ്യവാരം എത്തേണ്ട ഭാര്യയെയും മക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫ്രാൻസിസിന്റെ മരണം സംഭവിച്ചത്. ദമ്മാമിൽ തന്നെ ജോലി ചെയ്യുന്ന സഹോദരീ പുത്രൻ ബോസ്‌കോ വ്യാഴാഴ്ച രാത്രി ദമാമിൽ നിന്ന് പോയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ മൃതദേഹത്തെ അനുഗമിച്ചു. നിയമ നടപടികൾ പൂർത്തിയാക്കാൻ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടും അൽകോബാർ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാടും രംഗത്തുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam