
റിയാദ്: ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മലയാളി മരിച്ചു. മലപ്പുറം മൂന്നിയൂർ കുണ്ടംകടവ് സ്വദേശി പരേതനായ കല്ലാക്കൽ മുഹമ്മദിന്റെ മകൻ അബ്ദുന്നാസർ (50) ആണ് ജിദ്ദയ്ക്ക് സമീപം റാബിഗിൽ മരിച്ചത്. രണ്ടു പതിറ്റാണ്ടിലധികമായി റാഗിൽ ജോലി ചെയ്യുകയാണ്.
തിങ്കളാഴ്ച രാവിലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്ത് മണിയോടെ അന്ത്യം സംഭവിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് എട്ട് മാസം മുമ്പ് തിരിച്ചെത്തിയ നാസർ അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ഷംഷാദ, മക്കൾ: നൗഷാദ് (ദർസ് വിദ്യാർഥി കളിയാട്ടുമുക്ക് മസ്ജിദ്), റബീഹ്, ഫാത്വിമ റിഫ, സമാസ്. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ അസീസ് (സൗദി), നഫീസ, കദിയുമ്മ, ആയിശാബി, സുഹ്റാബി. ഖബറടക്ക നിയമനടപടികൾ പൂർത്തിയാക്കാൻ റാബിഗ് കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ചേലേമ്പ്ര, മുഹമ്മദ് കുട്ടി മഞ്ചേരി, റാഫി താനൂർ, അൻവർ ചെമ്മാട് തുടങ്ങിയവർ നേതൃത്വം നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam