പലിശ മുടങ്ങിയതിന് ബഹ്റൈനില്‍ മലയാളിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

By Web TeamFirst Published Apr 25, 2019, 9:59 PM IST
Highlights

ബഹ്റൈനില്‍ പലയിടങ്ങളിലും നിയമവിരുദ്ധമായി പലിശ ഇടപാടുകള്‍ നടത്തുന്ന മലയാളികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചുവരികയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. 

മനാമ: പലിശയടവ് മുടങ്ങിയതിന്  ബഹ്റൈനില്‍ മലയാളിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ഈസ്റ്റ് റിഫയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയെയാണ് ഒരു മാസത്തെ പലിശയടയ്ക്കാത്തതിന് കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പലിശ വിരുദ്ധ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ബഹ്റൈനില്‍ പലയിടങ്ങളിലും നിയമവിരുദ്ധമായി പലിശ ഇടപാടുകള്‍ നടത്തുന്ന മലയാളികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചുവരികയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് വര്‍ഷം മുന്‍പ് പലിശയ്ക്ക് പണമെടുത്ത തൃശൂര്‍ സ്വദേശിയെ മാര്‍ച്ച് മാസത്തെ അടവ് മുടങ്ങിയതിനാണത്രെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. രോഗിയായ ഇദ്ദേഹം ചികിത്സക്കായി പണം ആവശ്യമായി വന്നതുകൊണ്ടാണ് അടവ് മുടക്കിയതെന്ന് അറിയിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ പണം നല്‍കിയയാള്‍ തയ്യാറായില്ല. എടിഎം കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ ഈടായി വാങ്ങിയാണ് പണം നല്‍കിയത്. മാര്‍ച്ചിലെ അടവ് മുടങ്ങിയതിന് ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൂട്ടാളികള്‍ക്കൊപ്പമെത്തി തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. 

click me!