സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സൗദി പ്രധാനമന്ത്രിയായി നിയമിച്ചു

By Web TeamFirst Published Sep 28, 2022, 7:34 AM IST
Highlights

നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിൻ സൽമാൻ. 

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ച് സൽമാൻ രാജാവിന്റെ ഉത്തരവ്. ചൊവ്വാഴ്ച രാത്രിയാണ് രാജകീയ ഉത്തരവിറങ്ങിയത്. നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിൻ സൽമാൻ. അദ്ദേഹത്തെ പ്രധാനമന്ത്രിയായി അവരോധിച്ചും അമീർ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചുമാണ് ഉത്തരവിറക്കിയത്.

Read also: വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നു; പ്രവാസികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ഉംറ വിസ നടപടികൾ എളുപ്പമാക്കി; ഡിജിറ്റലായി നടപടികൾ പൂർത്തീകരിക്കാം
റിയാദ്: ലോകത്തെങ്ങുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്താൻ അതത് രാജ്യങ്ങളിലിരുന്ന് ഡിജിറ്റലായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇതിനായി ‘നുസുക്’ എന്ന പേരില്‍ ഹജ്-ഉംറ മന്ത്രാലയം പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആണിത്.

സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന സിയാറത്തും നടത്തുന്നവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്രകളില്‍ ബുക്കിംഗ്, ഉംറ, മദീന സന്ദർശനം പ്രോഗ്രാമുകളില്‍ ബുക്കിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ എന്നീ സേവനങ്ങള്‍ നുസുക് പ്ലാറ്റ്‌ഫോം നല്‍കും. ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സന്ദർശനം നടത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള പുതിയ പോര്‍ട്ടല്‍ ആണ് നുസുക് പ്ലാറ്റ്‌ഫോം.

Read also: മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; വിമാനം അടിയന്തര ലാൻഡിങ് നടത്തി

click me!