മക്കളെ കാണാൻ സന്ദർശന വിസയിലെത്തി, കൊല്ലം സ്വദേശി സൗദിയിൽ നിര്യാതനായി

Published : Apr 09, 2025, 10:41 AM IST
മക്കളെ കാണാൻ സന്ദർശന വിസയിലെത്തി, കൊല്ലം സ്വദേശി സൗദിയിൽ നിര്യാതനായി

Synopsis

കൊല്ലം സ്വദേശി അലിയാർ കുഞ്ഞ് (77) ആണ് റിയാദിലെ ശിഫയിൽ മരിച്ചത്

റിയാദ്: സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി നിര്യാതനായി. കൊല്ലം, തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞ് മകൻ അലിയാർ കുഞ്ഞ് (77) ആണ് റിയാദിലെ ശിഫയിൽ മരിച്ചത്. ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം ശിഫയിലുള്ള മക്കളുടെ അടുത്തേക്ക് വന്നതാണ്. ഭാര്യ: സഫിയ ബീവി, മക്കൾ: അൻസാർ (റിയാദ്), അൻവർ (റിയാദ്), അൻസാരി, നൗഷാദ്, അനീസ ബീവി. മരുമകൻ: നൗഷാദ്.

റിയാദിലെ മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കി. ഐ.സി.എഫ് റിയാദ് റീജ്യൻ ഷിഫാ ഡിവിഷൻ വെൽഫെയർ വിങ് ഭാരവാഹികളായ ഇർഷാദ് കൊല്ലം, അബ്ബാസ് സുഹ്രി, മോയിൻ മുണ്ടംപറമ്പ്, ജാഫർ തങ്ങൾ, സാമൂഹികപ്രവര്‍ത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയത്. 

read more: ഭാര്യക്കൊപ്പം ഉംറക്കെത്തി: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഉത്തരവിറക്കി, യൂസഫലിക്ക് അഭിമാന നിമിഷം! വീണ്ടും ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ സ്ഥാനം
റിയാദിലെ ലോക പ്രതിരോധ പ്രദർശനം 2026; ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും