
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിനു സമീപം ഖത്തീഫില്‍ മലയാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുേത്തറ്റു. രണ്ട് ഹൗസ് ഡ്രൈവര്‍മാർ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് സംഭവം. കൊല്ലം സ്വദേശിക്കാണ് പരിക്കേറ്റത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സഹോദരങ്ങളായ സ്പോണ്‍സര്‍മാരുടെ കീഴില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്തുവരുന്ന ഇരുവരും വര്‍ഷങ്ങളായി ഒരേ മുറിയിലാണ് താമസിച്ച് വന്നിരുന്നത്. ഇവര്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയ സ്പോണ്‍സറാണ് പരിക്കേറ്റയാളെയും മറ്റയാളെയും ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് പൊലീസിന് കൈമാറുകയും ചെയ്തത്.
അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി അച്ഛെൻറ മരണത്തെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ദമ്മാം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam