കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി കോട്ടയം പ്രവാസി ഫോറം

By Web TeamFirst Published Mar 30, 2021, 11:20 AM IST
Highlights

കഴിഞ്ഞകാലങ്ങളില്‍  ബഹ്‍റൈനിലെ വിവിധ സംഘടനകള്‍  പുസ്തക വിതരണം നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഒരു സംഘടനയും മുന്‍പൊട്ടു വരാത്ത സാഹചര്യത്തിലാണ് കോട്ടയം പ്രവാസി ഫോറത്തിന് ഈ ഉദ്യമം ഏറ്റെടുക്കേണ്ടിവന്നത്. 

മനാമ: ഈ കൊവിഡ് കാലത്ത് പുതിയ വര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികളുടെ പഠന ചിലവ് എല്ലാ രക്ഷിതാക്കള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തില്‍ കുട്ടികളുടെ പഴയ പുസ്തകങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി മാതൃകയായി കോട്ടയം പ്രവാസി ഫോറം. ഇതിനോടകം തന്നെ വിവിധ സ്‌കൂളുകളിലെ 350ല്‍പ്പരം പുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തിക്കഴിഞ്ഞു.

കഴിഞ്ഞകാലങ്ങളില്‍  ബഹ്‍റൈനിലെ വിവിധ സംഘടനകള്‍  പുസ്തക വിതരണം നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഒരു സംഘടനയും മുന്‍പൊട്ടു വരാത്ത സാഹചര്യത്തിലാണ് കോട്ടയം പ്രവാസി ഫോറത്തിന് ഈ ഉദ്യമം ഏറ്റെടുക്കേണ്ടിവന്നതെന്ന് പ്രസിഡന്‍റ് ശ്രീ സോണിസ് ഫിലിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ച്  നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ ക്രിസ്റ്റോ രാമപുരം, ശ്രീ സിബി നെടുംകുന്നം എന്നിവര്‍ നേതൃത്വം നല്‍കി. കീശ ചോരാതെ  പുതിയ വര്‍ഷത്തിലേക്കുള്ള പുസ്തകങ്ങള്‍ കിട്ടിയ സന്തോഷത്തിലാണ്  കുട്ടികളും രക്ഷിതാക്കളും. ഇതുമായി സഹകരിച്ച എല്ലാ  അംഗങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു എന്ന് കോട്ടയം പ്രവാസി ഫോറത്തിന്റെ സെക്രട്ടറി ശ്രീ സിജു പറഞ്ഞു.

click me!