വിദേശ കറന്‍സി വിനിമയ സ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

By Web TeamFirst Published Mar 30, 2021, 9:34 AM IST
Highlights

സ്ഥാപനത്തിലെ സേഫുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച സംഘം ഇന്ത്യക്കാരനെ ആക്രമിക്കുകയും സുരക്ഷാ വകുപ്പുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച് നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

റിയാദ്: വിദേശ കറന്‍സി വിനിമയ സ്ഥാപനം കൊള്ളയടിക്കാനും ഇന്ത്യന്‍ ജീവനക്കാരനെ അക്രമിക്കാനും ശ്രമിച്ച രണ്ടംഗ സംഘത്തെ റിയാദ് പൊലീസ് പിടികൂടി. വിദേശ കറന്‍സി വിനിമയ കമ്പനിയുടെ റിയാദിലെ ശാഖയാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്ന് റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

സ്ഥാപനത്തിലെ സേഫുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച സംഘം ഇന്ത്യക്കാരനെ ആക്രമിക്കുകയും സുരക്ഷാ വകുപ്പുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച് നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 20 വയസുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായതെന്നും നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് വക്താവ് അറിയിച്ചു.

click me!