എത്തിയത് സന്ദർശക വിസയിൽ, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

Published : May 05, 2025, 07:44 AM IST
എത്തിയത് സന്ദർശക വിസയിൽ, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

Synopsis

കുറ്റ്യാടി വേളം സ്വദേശി കുയിമ്പിൽ മുഹമ്മദ് ആണ് മരിച്ചത്

ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് ആണ് മരിച്ചത്. 62 വയസ്സായിരുന്നു. സന്ദർശക വിസയിലാണ് ഖത്തറിൽ എത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: മറിയം. ആയിഷയാണ് ഭാര്യ. മക്കൾ: ഉവൈസ്, അഫ്സത്ത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രൈഡേ മാർക്കറ്റിൽ പരിശോധന; അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റ സ്റ്റാളുകൾക്കെതിരെ നടപടി
9 മാസത്തിനിടെ ദുരുപയോഗം ചെയ്തത് 61 സ്ത്രീകളെ, ഓസ്ട്രേലിയയിൽ ഇന്ത്യൻ മസാജ് തെറാപ്പിസ്റ്റിന് 13 വർഷം തടവ്