പ്രവാസി മലയാളികൾക്കായി “കെ.എസ്.എഫ്.ഇ. ഡ്യുവോ” യുടെ ഗ്ലോബൽ ലോഞ്ചിങ്ങ്

Published : Oct 04, 2024, 10:13 AM IST
പ്രവാസി മലയാളികൾക്കായി “കെ.എസ്.എഫ്.ഇ.  ഡ്യുവോ” യുടെ ഗ്ലോബൽ ലോഞ്ചിങ്ങ്

Synopsis

നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഡ്യുവോ.

പ്രവാസി മലയാളികൾക്കായി കെ.എസ്.എഫ്.ഇ. അവതരിപ്പിക്കുന്ന പുതിയ പദ്ധതിയായ “കെ.എസ്.എഫ്.ഇ.  ഡ്യുവോ” യുടെ ഗ്ലോബൽ ലോഞ്ചിങ്ങ് 2024 ഒക്ടോബർ 4 ന് സൗദി അറേബ്യയിലെ റിയാദിൽ വെച്ച് കേരള ധനമന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കും. കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ, മാനേജിങ്ങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ തുടങ്ങിയവരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് പേര് സൂചിപ്പിക്കും പോലെ കെ.എസ്.എഫ്.ഇ. ഡ്യുവോ. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി, പൂർണ്ണമായും ഓൺലൈൻ വഴി ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനകൾ നൽകുന്ന മലയാളി പ്രവാസി സമൂഹത്തിനോടുള്ള കെ.എസ്.എഫ്.ഇ.യുടെ പ്രതിബദ്ധതയാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 

റിയാദിലെ ഹോട്ടൽ  ഹോളിഡേ ഇൻ അൽ ക്വൈസറിൽ വെച്ചു നടക്കുന്ന പ്രവാസി മലയാളി സമ്മേളനത്തിൽ സൗദി സമയം വൈകീട്ട് 6.00 മണിയ്ക്കാണ് കെ.എസ്.എഫ്.ഇ. ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിങ്ങ് നടക്കുന്നത്.

2024 ഒക്ടോബർ 3 മുതൽ 12 വരെ വിവിധ ജി.സി.സി രാജ്യങ്ങളിൽ കെ.എസ്.എഫ്.ഇ.യുടെ പ്രത്യേക സംഘം പര്യടനം നടത്തുന്നതാണ്. പ്രസ്തുത സമ്മേളനങ്ങളിൽ നിന്ന്  പ്രവാസി ചിട്ടിയുടേയും കെ.എസ്.എഫ്.ഇ. ഡ്യുവോ പദ്ധതിയുടേയും വിശദവിവരങ്ങൾ പ്രവാസി മലയാളികൾക്ക് ലഭ്യമാകുന്നതാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു