
കുവൈത്ത് സിറ്റി: സാങ്കേതിക പ്രശ്‌നങ്ങൾ കാരണം കുവൈത്ത് വിമാനത്താവളം താൽക്കാലികമായി അടച്ചു. എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. നിലവിൽ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ പുറപ്പെടുകയോ വിമാനത്താവളത്തിലേക്ക് എത്തുകയോ ചെയ്യില്ല.
യാത്രക്കാരുടെ സുരക്ഷയും പ്രവർത്തന തുടർച്ചയും ഉറപ്പാക്കാൻ കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ അയൽ വിമാനത്താവളങ്ങളിലേക്ക് (സൗദി അറേബ്യ) തിരിച്ചുവിടുകയാണ്. വിമാനത്താവളം വീണ്ടും തുറക്കുന്നതിനുള്ള സമയം അധികൃതർ ഇതുവരെ അറിയിച്ചിട്ടല്ല. കൂടാതെ യാത്രക്കാർ പുനഃക്രമീകരണവും ബദൽ ക്രമീകരണങ്ങളും സംബന്ധിച്ച അപ്‌ഡേറ്റുകൾക്കായി എയർലൈനുകളുമായി ബന്ധപ്പെടാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Read Also - തിരക്കേറിയ നാലുവരി പാതയിൽ ഓടിയ കാർ പെട്ടെന്ന് നിർത്തി, പിന്നാലെ അപകടം, സിസിടിവി ദൃശ്യങ്ങളുമായി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam