
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനക്ഷമതയുടെ പുതിയ കാലത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ 30-ന് വിമാനത്താവളത്തിലെ മൂന്നാം റൺവേയുടെയും പുതിയ അത്യാധുനിക എയർ ട്രാഫിക് കൺട്രോൾ ടവറിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് മുതിർന്ന വ്യോമയാന ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ രണ്ട് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വ്യോമയാന സുരക്ഷ വർദ്ധിപ്പിക്കുകയും വിമാനത്താവളത്തിൻ്റെ ശേഷി കൂട്ടുകയും ചെയ്യുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റ പ്ലാനിംഗ് ആൻഡ് പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ സാദ് അൽ-ഒതൈബി പറഞ്ഞു. എയർ ട്രാഫിക്, ലോജിസ്റ്റിക്സ് സേവനങ്ങളുടെ പ്രാദേശിക കേന്ദ്രമായി മാറാനുള്ള കുവൈത്തിൻ്റെ ലക്ഷ്യങ്ങൾക്ക് ഈ വികസനം പിന്തുണ നൽകും.
"മൂന്നാം റൺവേയും പുതിയ കൺട്രോൾ ടവറും രാജ്യത്തിൻ്റെ വ്യോമഗതാഗത സംവിധാനത്തിൽ ഒരു ഗുണപരമായ കുതിച്ചുചാട്ടം ആണ്"- അൽ-ഒതൈബി അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, യാത്രക്കാർക്കുള്ള സേവന നിലവാരം ഉയർത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ പൊതുവരുമാനം വർദ്ധിപ്പിക്കുക, അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ദേശീയ കേഡർമാർക്ക് പരിശീലനം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള നാല് തൂണുകളുള്ള ഒരു വിശാലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ വികസന പ്രവർത്തനങ്ങൾ. 4.58 കിലോമീറ്റർ നീളമുള്ള, ലോകത്തിലെ ഏറ്റവും നീളമേറിയ റൺവേകളിൽ ഒന്നായ മൂന്നാം റൺവേ വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് ശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും വ്യോമഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ