ആഴ്ചയിൽ 728 സർവീസുകൾ; 58 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കുവൈത്ത് എയർവേയ്സ്

Published : May 24, 2026, 05:02 PM IST
kuwait airways

Synopsis

ജൂൺ മാസത്തിൽ 58 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 728 വിമാന സർവീസുകൾ നടത്താൻ ലക്ഷ്യമിട്ട് കുവൈത്ത് എയർവേയ്സ്. യൂറോപ്പ്, ഏഷ്യ, അറബ് രാജ്യങ്ങളിലേക്കുള്ള പുതിയ സർവീസുകൾ ഉൾപ്പെടെയുള്ള ഈ വിപുലീകരണം, ടിക്കറ്റ് നിരക്ക് വർദ്ധന, റീഫണ്ട് തുടങ്ങിയ വിവരങ്ങളും കമ്പനി പങ്കുവെച്ചു.

കുവൈത്ത് സിറ്റി: ഔദ്യോഗിക അനുമതികൾ ലഭിച്ചതിനെ തുടർന്ന് ജൂൺ മാസത്തിൽ 58 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ ഏകദേശം 728 വിമാന സർവീസുകൾ നടത്താനാണ് കുവൈറ്റ് എയർവേയ്സ് ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനി ലോകത്തെ 45 നഗരങ്ങളിലേക്ക് ഏകദേശം 420 സർവീസുകളാണ് നടത്തുന്നത്.

ഇസ്താംബൂൾ, പാരീസ്, ലണ്ടൻ, ദുബൈ, റിയാദ്, ബാങ്കോക്ക്, കൈറോ എന്നിവ ഉൾപ്പെടെ യൂറോപ്പ്, ഏഷ്യ, അറബ് രാജ്യങ്ങളിലേക്കുള്ള പുതിയ സർവീസുകളാണ് വിപുലീകരണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഏകദേശം അഞ്ച് ലക്ഷം ടിക്കറ്റുകൾ റദ്ദാക്കിയതായും ഇതിൽ 55 ശതമാനം തുക ഇതുവരെ യാത്രക്കാർക്ക് തിരിച്ചുനൽകിയതായും കമ്പനി അറിയിച്ചു. ശേഷിക്കുന്ന 45 ശതമാനം തുകയും അടുത്ത ഘട്ടത്തിൽ റീഫണ്ട് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാന ഇന്ധനവിലയിൽ 120 ശതമാനത്തിലധികം വർധനയും ഇൻഷുറൻസ് ചെലവുകളും ടിക്കറ്റ് നിരക്കുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. പ്രതിസന്ധിക്കാലത്ത് റീഫണ്ട് അപേക്ഷകൾ, റിസർവേഷൻ മാറ്റങ്ങൾ, കസ്റ്റമർ സർവീസ് ആവശ്യങ്ങൾ എന്നിവയിൽ വലിയ സമ്മർദ്ദമുണ്ടായതായും വ്യക്തമാക്കി.

ഇതിനിടെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് 15 പ്രത്യേക സർവീസുകൾ വഴി കുടുങ്ങിക്കിടന്ന 2,180 ഓളം കുവൈത്തി പൗരന്മാരെ നാട്ടിലെത്തിച്ചതായും കമ്പനി അറിയിച്ചു. ഭക്ഷ്യ-മരുന്ന് സുരക്ഷയ്ക്ക് പിന്തുണയായി 24 ലക്ഷം കിലോഗ്രാമിലധികം ഭക്ഷ്യ-ഫാർമസ്യൂട്ടിക്കൽ സാധനങ്ങളും കയറ്റുമതി ചെയ്തതായി കുവൈldld എയർവേയ്സ് വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടവുകാരുടെ നാടുകടത്തൽ ഉത്തരവ് റദ്ദാക്കാൻ വൻ തുക കൈപ്പറ്റി വ്യാജരേഖ ചമച്ചു, ഉദ്യോഗസ്ഥന് നാല് വർഷം കഠിനതടവ് വിധിച്ച് കോടതി
ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം; തീർഥാടകർ ഇന്ന് രാത്രി മുതൽ മിനായിലേക്ക് നീങ്ങും, ഇന്ത്യയിൽ നിന്ന് ഇത്തവണ 1.22 ലക്ഷം പേർ