എയർ കാർഗോ സർവീസ് നിർത്തിവെച്ചിട്ടില്ല; പ്രചാരണം നിഷേധിച്ച് കുവൈത്ത് എയർവേയ്‌സ്

Published : Sep 12, 2026, 03:56 PM IST
kuwait airways

Synopsis

എയർ കാർഗോ സർവീസ് നിർത്തിവെച്ചിട്ടില്ല. പ്രചാരണം നിഷേധിച്ച് കുവൈത്ത് എയർവേയ്‌സ്. അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചും എയർ കാർഗോ സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിന്‍റെ എയർ കാർഗോ സർവീസുകൾ നിർത്തിവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു. കാർഗോ പ്രവർത്തനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നുവെന്ന റിപ്പോർട്ടുകളും ശരിയല്ലെന്ന് ദേശീയ വിമാനക്കമ്പനി വ്യക്തമാക്കി.

അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചും എയർ കാർഗോ സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് കാർഗോ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങൾക്ക് പകരം ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും യാത്രക്കാരോടും പൊതുജനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ ഏറ്റവും പാരമ്പര്യമുള്ള പത്രങ്ങളിലൊന്നായ ‘അൽ റിയാദ്’ അച്ചടി നിർത്തി, ഏഴ് പതിറ്റാണ്ടിന്‍റെ ചരിത്രത്തിന് പൂർണ വിരാമം
സൗദി അറേബ്യയിൽ ഇരുമ്പ്, സ്റ്റീൽ സ്ക്രാപ്പ് വില സൂചികകൾ നിലവിൽ വന്നു, ഒരു ടണ്ണിന് 1,826 റിയാൽ