
കുവൈത്ത് സിറ്റി: എ320 വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തുന്നതിനാൽ ചില സർവീസുകൾക്ക് കാലതാമസം അനുഭവപ്പെട്ടേക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു, എയർബസ് സഹകരണത്തോടെ ഏവിയേഷൻ സേഫ്റ്റി ഏജൻസി നിർദേശിച്ച പ്രകാരം ഈ അപ്‌ഡേറ്റ്. യൂറോപ്യൻ നിർമ്മാതാവ് എയർബസ് പുറത്തുവിട്ട എ320 സോഫ്റ്റ്‌വെയർ പിൻവലിക്കൽ കാരണം ചൈന, ഇന്ത്യ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിരവധി വിമാനങ്ങൾ താൽക്കാലികമായി സർവീസ് നിർത്തിവച്ചിരിക്കുകയാണ്.
ആഗോള തലത്തിൽ 6,000-ത്തിലധികം എ320 സീരീസ് വിമാനങ്ങൾ ഈ സോഫ്റ്റ്‌വെയർ അപ്ഡേറ്റിൽ ഉൾപ്പെടുന്നു, കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയതിലൊന്നാണിത്. ഇന്ത്യയിൽ 338 എയർബസ് വിമാനങ്ങൾക്ക് ഈ അപ്ഡേറ്റ് ബാധിച്ചിട്ടുണ്ടെന്നും, കൂടുതലും ഞായറാഴ്ചയ്ക്കകം അപ്‌ഡേറ്റ് പൂർത്തിയാക്കുമെന്ന് ഡിജിസിഎ അറിയിച്ചു. ജപ്പാനിലെ എൻഎ 95 വിമാനങ്ങൾ റദ്ദാക്കുകയും 13,500 യാത്രക്കാരെ ബാധിക്കുകയും ചെയ്തു. യുഎസ്സിലെ അമേരിക്കൻ എയർലൈൻസ്, യൂറോപ്പിലെ ലുഫ്താൻസ, ഈസിജെറ്റ് എന്നിവയും അടിയന്തര പരിഹാരം ആരംഭിച്ചു. എയർ അറേബ്യയും അപ്ഡേറ്റ് ബാധിച്ച വിമാനങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ