കുവൈറ്റിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് മരുഭൂമിയിൽ തള്ളിയ ഇന്ത്യൻ പൗരന് വധശിക്ഷ, അപ്പീൽ കോടതി ശരിവെച്ചു

Published : Jul 13, 2026, 11:56 AM IST
court verdict

Synopsis

കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാൾ ഭാര്യയുടെ മൃതദേഹം വാഹനത്തിൽ കയറ്റി സാൽമി മരുഭൂമിയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റമാണ് ചുമത്തിയത്.

കുവൈറ്റ് സിറ്റി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരന് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ കുവൈറ്റ് അപ്പീൽ കോടതി ശരിവെച്ചു. ജഡ്ജി സലാഹ് അൽ-ഹൂത്തി അധ്യക്ഷനായ അപ്പീൽ കോടതി ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. അംഘാരയിലെ ഒരു സ്ക്രാപ്പ് യാർഡിൽ നിന്ന് പ്രതി ഒരു ചുറ്റിക വാങ്ങിയതായും, തുടർന്ന് ഇത് ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും കേസ് ഡയറി വ്യക്തമാക്കുന്നു.

കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാൾ ഭാര്യയുടെ മൃതദേഹം വാഹനത്തിൽ കയറ്റി സാൽമി മരുഭൂമിയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയ പബ്ലിക് പ്രൊസിക്യൂഷൻ, നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെ ഇയാൾക്ക് നൽകണമെന്ന് കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ അപ്പീൽ കോടതിയും പൂർണ്ണമായി അംഗീകരിച്ചിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്യാണം കഴിഞ്ഞ് 4 മാസം മാത്രം, ദോഹയിലേക്ക് പോയ ഭർത്താവറിയുന്നത് ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന്; നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവ് തൂങ്ങിമരിച്ചു
റഷ്യയിൽ സൈനികന് പരിശീലനം നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായി,സ്വന്തം സൈനികർക്ക് നേരെ വെടിയുതിർത്ത് മെഷീൻ ഗൺ