കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പുറത്ത് വിട്ട കണക്കില്‍ യൂട്യൂബ് ആണ് രണ്ടാം സ്ഥാനത്ത്. 

കുവൈത്ത് സിറ്റി: ഈ വര്‍ഷം രണ്ടാം പാദത്തിലും കുവൈത്തിലെ ബ്രോഡ്കാസ്റ്റിങ് ആപ്ലിക്കേഷനുകളുടെ വിഭാഗത്തില്‍ ടിക് ടോക്ക് ഒന്നാമതെത്തി. 2022ന്റെ ആദ്യ പാദത്തിലും ടിക് ടോക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പുറത്ത് വിട്ട കണക്കില്‍ യൂട്യൂബ് ആണ് രണ്ടാം സ്ഥാനത്ത്. 

നെറ്റ്ഫ്‌ലിക്‌സ് മൂന്നാമതും എത്തി. സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ 2022 രണ്ടാം പാദത്തില്‍ ഫേസ്ബുക്ക് ആണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ട്വിറ്ററും മൂന്നാമത് ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ടംബ്ലറുമാണ്. ഇലക്ട്രോണിക്ക് ഗെയിം ആപ്ലിക്കേഷനില്‍ ബ്ലിസാര്‍ഡ് ഗെയിംസ് ആണ് ഒന്നാം സ്ഥാനത്ത്. വാല്‍വ്‌സ് സ്റ്റീം, പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്ക് എന്നിവയാണ് പിന്നിലുള്ളത്.

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

കുവൈത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ പിഴ 1.2 ലക്ഷം രൂപയാക്കും

കുവൈത്ത് സിറ്റി: ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിടുന്നത് അടക്കമുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിയമപരിഷ്‌കരണം കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ പരിഗണനയില്‍. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാന്‍ ഇടുന്നവര്‍ക്ക് 500 ദിനാര്‍ വരെ (1.29 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്താനാണ് കരട് നിയമത്തിലെ ശുപാര്‍ശ. 

നിലവില്‍ ബാല്‍ക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദിനാര്‍ മുതല്‍ 300 ദിനാര്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് 500 ദിനാറാക്കി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. അനാവശ്യമായ വസ്തുക്കള്‍ ബാല്‍ക്കണിയില്‍ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകള്‍, തെരുവുകള്‍, പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നതും നിരോധിച്ചു. നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നവര്‍ക്ക് 2,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.