
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കി നല്‍കുകയുള്ളൂ. ഞായറാഴ്ച രാജ്യത്തെ ട്രാഫിക് വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെ ലൈസന്‍സുകള്‍ മൂന്ന് വര്‍ഷത്തേക്ക് പുതുക്കി നല്‍കിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഒരു വര്‍ഷമായി പരിധി നിശ്ചയിച്ചത്. അതേസമയം കുവൈത്തില്‍ വീട്ടുജോലിക്കാരായി ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോഴത്തെപ്പോലെ മൂന്ന് വര്‍ഷത്തേക്ക് തന്നെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കുവൈത്ത് ട്രാഫിക് വകുപ്പ് കര്‍ശനമാക്കിയിരുന്നു. നിയമം അനുവദിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം മാത്രമേ ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കാന്‍ പ്രവാസികളെ അനുവദിക്കൂ എന്നാണ് ഇതിന്റെ ഭാഗമായി അറിയിച്ചിരുന്നതും. പരിശോധനകളില്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
നിലവില്‍ 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്പളവും സര്‍വകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികള്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത്. അതിന് തന്നെ ഇവര്‍ രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിച്ചവര്‍ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവും അനുവദിച്ചിട്ടുണ്ട്.
നേരത്തെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പത്ത് വര്‍ഷമായിരുന്നു കാലാവധി അനുവദിച്ചിരുന്നത്. പിന്നീട് അത് പ്രവാസികളുടെ ഇഖാമയുടെ കാലാവധിക്ക് തുല്യമാക്കി. അതിന് ശേഷം ഏറെ നാള്‍ ഒരു വര്‍ഷ കാലാവധിയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. 2020ല്‍ ആണ് ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി വീണ്ടും മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിച്ചിപ്പിച്ചത്. ഇത് ഇപ്പോള്‍ വീണ്ടം ഒരു വര്‍ഷമാക്കി കുറച്ചിരിക്കുകയാണ് ട്രാഫിക് വകുപ്പ്.
Read also: ഓപ്പറേഷൻ കാവേരി; ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2300 ഓളം പേരെ: വിദേശകാര്യമന്ത്രി എസ് ജയശങ്കർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam