ജോലി ചെയ്യുന്ന ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ പ്രവാസി ആത്മഹത്യ ചെയ്തു

Published : May 02, 2023, 07:12 PM IST
ജോലി ചെയ്യുന്ന ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ പ്രവാസി ആത്മഹത്യ ചെയ്തു

Synopsis

മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ അധികൃതരെ വിവരമറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി യുവാവിനെ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതേ ഹോട്ടലിലെ ജീവനക്കാരന്‍ തന്നെയായിരുന്ന ഇയാള്‍ പൂളില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാന്‍ ശരീരം ഭാരമുള്ള ഒരു വസ്‍തുവുമായി ഇയാള്‍ ബന്ധിപ്പിച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയിട്ടുണ്ട്.

മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ അധികൃതരെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി പിന്നീട് ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read also: സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ ആറ് സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ദോഹ കോര്‍ണിഷില്‍ നിന്ന് കറന്‍സി വലിച്ചെറിഞ്ഞയാളെ അറസ്റ്റ് ചെയ്തു
ദോഹ: ഖത്തറിലെ ദോഹ കോര്‍ണിഷില്‍ നിന്ന് കറന്‍സി വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിലായി. ഖത്തര്‍ കറന്‍സി വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 

അറബ് വേഷം ധരിച്ചയാളാണ് കറന്‍സി എറിയുന്നതായി വീഡിയോയില്‍ വ്യക്തമാവുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. താഴെ നിരവധിപ്പേര്‍ കറന്‍സി കരസ്ഥമാക്കാനായി നില്‍ക്കുന്നതും കാണാം. അറസ്റ്റിലായ യുവാവിനെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Read also:  റിയാദിലെ അൽ യാസ്മിൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആശ ചെറിയാൻ നിര്യാതയായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്