പരിശോധന ശക്തമാക്കി കുവൈത്ത്, പിടിയിലായത് ഇന്ത്യക്കാർ ഉൾപ്പെടെ 14 സ്ത്രീകൾ, ഭിക്ഷാടനം നടത്തിയാൽ കർശന നടപടി

Published : Aug 18, 2025, 12:46 PM IST
women arrested in kuwait

Synopsis

താമസ, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും നിയമലംഘനങ്ങൾക്ക് തൊഴിലാളികളെയും തൊഴിലുടമകളെയും ഒരുപോലെ ഉത്തരവാദികളാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശ പ്രകാരം, താമസ-തൊഴിൽ നിയമങ്ങൾ കർശനമാക്കുന്നതിനും സമൂഹത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കി. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റിന്‍റെ കീഴിലുള്ള വയലേറ്റേഴ്സ് ഫോളോ-അപ്പ് വിഭാഗം രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 14 യാചകരായ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇന്ത്യ, ശ്രീലങ്കൻ, സിറിയ, ജോര്‍ദാൻ രാജ്യക്കാരായ സ്ത്രീകളാണ് പിടിയിലായത്.

നിയമലംഘകർക്കെതിരെ ഫാമിലി ജോയിനിംഗ് നിയമത്തിലെ ആർട്ടിക്കിൾ 22 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിച്ചു. ഈ നിയമമനുസരിച്ച് നിയമലംഘകനെയും സ്പോൺസറെയും നാടുകടത്താൻ വ്യവസ്ഥയുണ്ട്. സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 18 പ്രകാരം തൊഴിലുടമകളെയും സ്പോൺസർമാരെയും കമ്പനികളെയും ഉത്തരവാദികളാക്കാനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് സ്വീകരിച്ചു.

താമസ, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും നിയമലംഘനങ്ങൾക്ക് തൊഴിലാളികളെയും തൊഴിലുടമകളെയും ഒരുപോലെ ഉത്തരവാദികളാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭിക്ഷാടനം ഏത് രൂപത്തിലായാലും അത് സമൂഹത്തിന് ദോഷവും നിയമത്തിന്‍റെ വ്യക്തമായ ലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമ്പത് വ്ലോഗർമാർക്കെതിരെ ശിക്ഷ, അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഉത്തരവ്; സോഷ്യൽ മീഡിയയിൽ പിടിമുറുക്കി സൗദി
ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി