
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഖുദ്ദൂസിൽ 17 റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അനധികൃതമായി ബാച്ചിലർമാരായ പ്രവാസികളെയും, അംഗീകാരമില്ലാത്ത വാടകക്കാരെയും താമസിപ്പിച്ച കെട്ടിടങ്ങൾക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്.
ഭവന മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായി നടത്തിയ പരിശോധനക്കൊടുവിലാണ് നടപടി സ്വീകരിച്ചത്. സ്വദേശി കുടുംബങ്ങൾക്ക് മാത്രമുള്ള മേഖലകളിലെ നിരവധി വീടുകൾ ബാച്ചിലർ താമസത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർമാർ സ്ഥിരീകരിച്ചു. ഇത് സോണിംഗ് നിയമങ്ങൾ ലംഘിക്കുകയും സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്നു. മുന്നറിയിപ്പുകൾ ലഭിച്ചതിന് ശേഷം ചില കെട്ടിട ഉടമകൾ നിയമവിധേയമാക്കാൻ തയ്യാറായി. മുന്നറിയിപ്പിന് ശേഷവും നിയമലംഘനം തുടര്‍ന്ന വീടുകളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ