പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം; പരിശോധനക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഡ്രൈവർ, വണ്ടിക്കുള്ളിൽ മയക്കുമരുന്ന്

Published : Jun 19, 2026, 06:01 PM IST
car

Synopsis

കുവൈത്തിലെ ഫർവാനിയയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അറബ് വംശജനെ പൊലീസ് പിന്തുടർന്ന് പിടികൂടി. വണ്ടിക്കുള്ളിൽ മയക്കുമരുന്ന് കണ്ടെത്തി. ലഹരിക്ക് അടിമപ്പെട്ട നിലയിലായിരുന്നു പ്രതി. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത അറബ് വംശജനായ വിദേശിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. അറസ്റ്റിലായ ആളുടെ വാഹനത്തിൽ നിന്നും മയക്കുമരുന്നുകളും ഇവ ഉപയോഗിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളും സുരക്ഷാ വിഭാഗം കണ്ടെടുത്തു.

ഫർവാനിയയിൽ സാധാരണ രീതിയിലുള്ള സുരക്ഷാ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംശയാസ്പദമായ രീതിയിൽ ഒരു വാഹനം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വാഹനമോടിച്ചിരുന്ന വ്യക്തി ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ ഈ സമയം പ്രതി പൊലീസിനോട് കടുത്ത രീതിയിൽ എതിർത്തുനിൽക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കായികം അക്രമിച്ച ശേഷം വാഹനം അതിവേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു.

ഇതേ തുടർന്ന് പൊലീസ് സംഘം പ്രതിയുടെ വാഹനത്തെ പിന്തുടരുകയും സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും നിയമപാലകരിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചതിനും മയക്കുമരുന്ന് കൈവശം വെച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കും തുടർനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ വിലാസത്തിൽ പ്രവാസികൾക്ക് സിവിൽ ഐഡി; കുവൈത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
യുകെയിൽ നിന്നെത്തിയ ഹെയർ ഓയിലും ഷാമ്പുവും, സംശയം തോന്നി വിശദ പരിശോധന; ബോട്ടിലുകളിൽ നിറച്ചത് മയക്കുമരുന്ന്