മലയാളി ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

Published : Jan 28, 2024, 11:04 AM IST
 മലയാളി ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

Synopsis

റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു.

റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ, ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. ഭർത്താവ്: മുഹമ്മദ്‌ കറുത്തേടത്ത്, മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി.

Read Also -  33 ലക്ഷം രൂപ വരെ ശമ്പളം, ആനുകൂല്യങ്ങൾ! ഉദ്യോഗാര്‍ത്ഥികളേ ഇത് വമ്പൻ ഓഫര്‍; വിദേശത്തേക്ക് പറക്കാം, യോഗ്യതയറിയാം

ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് നിര്യാതനായി

റിയാദ്: ചികിത്സക്കായി സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി. ദമ്മാമിൽ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് എന്ന സ്ഥാപനത്തിൽ ഇൻഫോർമേഷൻ ടെക്‌നോളജി എൻജിനീയറായ കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയിൽ അബ്ദുൽ ഗഫൂറിനെറ മകൻ പർവീൻ ഹസൻ (33) ആണ് മരിച്ചത്. 

ഇറാമിൽ സീനിയർ ഡെവലപ്പർ, കോ-ആർക്കിടെക്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. അഞ്ചു  മാസം മുമ്പ് അസുഖ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി. ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ - സിദ്ര. മകൻ - ഫൈസാൻ. സഹോദരങ്ങൾ - ഫാത്തിമത്ത് മൗസിം, ഫൗസൽ ഹസ്സൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം