കുവൈറ്റില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കർശന നിയന്ത്രണം; പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തും

By Web TeamFirst Published Dec 17, 2018, 11:21 AM IST
Highlights


പുതുവത്സരാഘോഷങ്ങൾ അതിര് കടക്കാതിരിക്കാനുള്ള നടപടികളാണ് കുവൈത്ത് സർക്കാര്‍ സ്വീകരിക്കുന്നത്.  പ്രധാന റോഡുകളിലും അവിവാഹിതര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ സംശയമുള്ള ഫ്ലാറ്റുകളിലും പൊലീസ് മിന്നൽ പരിശോധന നടത്തും. 

കുവൈറ്റ് സിറ്റി: പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പുതുവത്സരാഘോഷങ്ങൾ അതിര് കടക്കാതിരിക്കാനുള്ള നടപടികളാണ് കുവൈത്ത് സർക്കാര്‍ സ്വീകരിക്കുന്നത്.  പ്രധാന റോഡുകളിലും അവിവാഹിതര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ സംശയമുള്ള ഫ്ലാറ്റുകളിലും പൊലീസ് മിന്നൽ പരിശോധന നടത്തും. രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങൾക്കും നിരക്കാത്ത വിധം ആഘോഷങ്ങൾ അനുവദിക്കില്ല. അപകടകരമായി വാഹനമോടിക്കുകയും ഗതാഗത തടസമുണ്ടാക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ അതിർത്തി ചെക്ക് പോയിന്റുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

click me!