സൗദിയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ അബ്ശിര്‍ പോര്‍ട്ടല്‍ വഴി; പ്രവാസികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

By Web TeamFirst Published Dec 17, 2018, 10:40 AM IST
Highlights

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ വെബ് പോർട്ടലായ അബ്ശിറിലാണ് പുതിയ 22 സേവനങ്ങൾ ഉൾപ്പെടുത്തിയത്. പാസ്‌പോർട്ട്, സിവിൽ അഫയേഴ്‌സ്, ട്രാഫിക് എന്നീ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളാണ് പുതുതായുള്ളത്. 

റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനാകുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ 22 സേവനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോർട്ടലിൽ പുതുതായി ആരംഭിച്ചു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ വെബ് പോർട്ടലായ അബ്ശിറിലാണ് പുതിയ 22 സേവനങ്ങൾ ഉൾപ്പെടുത്തിയത്. പാസ്‌പോർട്ട്, സിവിൽ അഫയേഴ്‌സ്, ട്രാഫിക് എന്നീ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളാണ് പുതുതായുള്ളത്. പുതുക്കിയ അബ്ഷിർ പോർട്ടലിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്‍ നിർവഹിച്ചു. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതോടെ വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് അനുവദിക്കേണ്ട 93 സേവനങ്ങൾ അബ്ഷിർ വെബ് പോർട്ടൽ വഴി ലഭിക്കും. സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തെ സ്ഥാപനങ്ങൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. 11 ലക്ഷം വ്യക്തികളാണ് അബ്ഷിറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 3.6 ലക്ഷം സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെടും. അബ്ഷിർ മൊബൈൽ ആപ്ലിക്കേഷനും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 50 ലക്ഷം പേർ ഇത് ഉപയോഗിക്കുന്നുണ്ട്.

click me!