പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപണം; കുവൈറ്റില്‍ മന്ത്രിക്കെതിരെ കുറ്റവിചാരണയ്ക്ക് നീക്കം

By Web TeamFirst Published Dec 17, 2018, 11:04 AM IST
Highlights


ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായി മാറേണ്ട അൽസൂർ എണ്ണ ശുദ്ധീകരണ ശാലയുടെ രൂപകൽപനയിൽ പിഴവുണ്ടന്നാണ് ആരോപണം. ലോകോത്തര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദ ശാലയുടെ നിർമ്മാണത്തിനായി 1500 കോടി ഡോളറാണ് ചിലവഴിക്കുന്നത്. 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എണ്ണ ശുദ്ധീകരണ ശാലയിലെ രൂപകൽപനയിൽ കോടികളുടെ നഷ്ടമെന്ന് ആരോപണം. പൊതുമുതൽ ദുർവിനയോഗം ചെയ്ത പെട്രോളിയം മന്ത്രി ബകീത് അല്‍ റഷീദിക്കെതിരെ കുറ്റവിചാരണയ്‌ക്ക് നോട്ടീസ് നൽകുമെന്ന് എംപിമാർ അറിയിച്ചു.

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായി മാറേണ്ട അൽസൂർ എണ്ണ ശുദ്ധീകരണ ശാലയുടെ രൂപകൽപനയിൽ പിഴവുണ്ടന്നാണ് ആരോപണം. ലോകോത്തര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദ ശാലയുടെ നിർമ്മാണത്തിനായി 1500 കോടി ഡോളറാണ് ചിലവഴിക്കുന്നത്. എന്നാല്‍ രൂപകൽപനയിലെ പിഴവ് മൂലം കോടിക്കണക്കിന് ദിനാറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് എംപിമാരുടെ ആരോപണം. സംഭവത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തിനകം സമിതി അന്വേഷണം പൂർത്തിയാക്കി പാർലമെന്റിന് റിപ്പോർട്ട് സമർപ്പിക്കും. കരാർ വിശദാംശങ്ങൾ ഓഡിറ്റ് ബ്യൂറോയും അന്വേഷിക്കും. അൽസൂർ എണ്ണ ശുദ്ധീകരണ ശാലയുടെ നിർമ്മാണം  അടുത്ത വർഷം പൂർത്തിയാകുമെന്നാണ് കരുതുന്നത്.

click me!