കുവൈത്തിൽ 3,548 കിലോ പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി നശിപ്പിച്ചു; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി

Published : Nov 01, 2026, 12:06 PM IST
rotten meat and fish seized

Synopsis

കുവൈത്തിൽ 3,548 കിലോ പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി നശിപ്പിച്ചു. കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ കേടായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ 3,548 കിലോ പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ കേടായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.

സ്ഥാപനത്തിൽ പഴകിയ ഇറച്ചിയും മത്സ്യവും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. കാലാവധി കഴിഞ്ഞ മത്സ്യങ്ങളുടെ എക്സ്പയറി തീയതിയിൽ കൃത്രിമം നടത്തിയതായും വ്യക്തമായി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത മൂന്ന് ടണ്ണും 548 കിലോയും ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചു. നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ ശേഷം സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചു. ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസമണ്ണിൽ നിന്ന് അന്താരാഷ്ട്ര നയതന്ത്ര വേദിയിലേക്ക്; നോർവീജിയൻ വിദേശകാര്യ സർവീസിൽ പൊളിറ്റിക്കൽ അഡ്വൈസറായി ബിബിൻ സാം തോമസ്
യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു; തുടർച്ചയായ വർധനവിന് ശേഷം ആശ്വാസം, നിരക്കുകൾ കുറഞ്ഞു