ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന, കുവൈത്തിൽ വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു, ഗോഡൗൺ അടപ്പിച്ചു

Published : Jul 28, 2026, 10:43 AM IST
counterfeit products seized

Synopsis

കുവൈത്തിൽ വ്യാജ ബ്രാൻഡ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഗോഡൗൺ അടപ്പിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.

കുവൈത്ത് സിറ്റി: പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും കുവൈത്ത് അധികൃതർ പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.

ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഉൽപ്പന്നങ്ങൾ യഥാർത്ഥ ബ്രാൻഡഡ് സാധനങ്ങളെന്ന പേരിൽ വിറ്റഴിക്കുന്നതായി കണ്ടെത്തി. ഇവ പിടിച്ചെടുക്കുകയും വ്യാപാര വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് ഗോഡൗൺ ഉടൻ അടപ്പിക്കുകയും ചെയ്തു. അതേസമയം മറ്റൊരു പരിശോധനയിൽ ജഹ്‌റ, ഫർവാനിയ എമർജൻസി ടീമുകളും ആഭ്യന്തര മന്ത്രാലയവും ചേർന്ന് മന്ത്രാലയ ചട്ടങ്ങൾ ലംഘിച്ച ഒരു സലൂണും സ്പായും അടച്ചുപൂട്ടി. പണമായി ഇടപാട് നടത്തരുതെന്ന നിർദേശം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ നിയമനടപടികളും സ്വീകരിച്ചു. ഉപഭോക്തൃ തട്ടിപ്പ് തടയാനും വ്യാപാര നിയമങ്ങൾ കർശനമായി നടപ്പാക്കാനും ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്വാസകോശ സംബന്ധമായ അസുഖം; പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ നിര്യാതനായി
തകരാറിലായ വാഹനം റോഡിൽ ഉപേക്ഷിച്ചാൽ ഗുരുതര നിയമലംഘനം, പ്രവാസികൾക്ക് പിഴ അടക്കാതെ രാജ്യം വിടാൻ അനുമതിയില്ല