
റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ 10 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അനാകിഷിലെ ശാറ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപമായിരുന്നു താമസിച്ചിരുന്നത്. അബ്‌ദുസമദ് ആണ് പിതാവ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പടെയുള്ള മരണാനന്തര നിയമനടപടികൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam