
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി വ്യാപക പരിശോധന നടത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പരിശോധന നടത്തിയത്. ഫർവാനിയ ഫുഡ് ഇൻസ്പെക്ഷൻ കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുത്തു. പരിശോധനക്കിടെ മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം വിൽപന നടത്തിയതിന് ഒരു കേസ് രജിസ്റ്റർ ചെയ്തു.
സാധുതയുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ചെയ്ത രണ്ട് ജീവനക്കാർക്കെതിരെയും, ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്ത ആളുകളെ ജോലിക്ക് നിർത്തിയ രണ്ട് തൊഴിലുടമകൾക്കെതിരെയും കേസ് എടുത്തു. പരിശോധനയ്ക്കിടെ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ 195.2 കിലോഗ്രാം ഇറച്ചി പിടിച്ചെടുക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ഉടനടി നശിപ്പിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam