മായം ചേർത്ത ഭക്ഷണം കണ്ടെത്തി, കുവൈത്തിൽ രണ്ട് റെസ്റ്റോറന്‍റുകൾക്ക് പൂട്ട്; ഗുരുതര നിയമലംഘനങ്ങൾ

Published : Aug 27, 2026, 04:03 PM IST
restaurants shut down

Synopsis

മായം ചേർത്ത ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ ഫർവാനിയ ഗവർണറേറ്റിലെ ശബ്ര അൽ-ജ്ലീബ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന രണ്ട് റസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവ്.

കുവൈത്ത് സിറ്റി: മായം ചേർത്ത ഭക്ഷണം കണ്ടെത്തിയതിന് പിന്നാലെ കുവൈത്തിൽ രണ്ട് റസ്റ്റോറന്‍റുകൾ അടച്ചുപൂട്ടാൻ ഉത്തരവ്. കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ ശബ്ര അൽ-ജ്ലീബ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന രണ്ട് റസ്റ്റോറന്റുകൾ അടച്ചുപൂട്ടാനാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ ഉത്തരവിട്ടത്.

മായം ചേർത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി. പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ റെസ്റ്റോറന്‍റുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ഫുഡ് ഔട്ട്‌ലെറ്റുകളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം; കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ, ഒരാൾ അറസ്റ്റിൽ
പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ നിര്യാതനായി