
കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുവിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ സ്കൂൾ ജീവനക്കാരിൽ നിന്നോ യാതൊരു തരത്തിലുമുള്ള സംഭാവനകളും പിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് സ്കൂൾ അധികാരികൾക്ക് ഒരു പൊതു സർക്കുലർ പുറപ്പെടുവിച്ചിട്ടുമുണ്ട്.
കുവൈത്തിലെ ജീവകാരുണ്യ പ്രവർത്തനം അറബ്, ഇസ്ലാമിക ലോകത്ത് ഒരു മാതൃകയാണെന്നും കുവൈത്തി സമൂഹത്തിന്‍റെ ദാനശീലത്തെയും ഐക്യദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു നീണ്ട ചരിത്രം അതിനുണ്ടെന്നും വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മറിയം അൽ എനെസി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ സുസ്ഥിരമാണെന്ന് ഉറപ്പാക്കുന്നതിനായി അവ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നതിന് വേണ്ടി സാമൂഹിക കാര്യ മന്ത്രാലയം, കുടുംബകാര്യ മന്ത്രാലയം, ബാല്യകാല കാര്യ മന്ത്രാലയം എന്നിവയുടെ നിർദ്ദേശങ്ങളുടെ പ്രതികരണമായാണ് ഈ നടപടിയെന്നും അവർ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam