കുവൈത്തിലെ രാത്രികാല കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീട്ടി

Published : Apr 19, 2021, 10:10 PM IST
കുവൈത്തിലെ രാത്രികാല കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീട്ടി

Synopsis

രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കും. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാബല്യത്തിലുള്ള രാത്രികാല കര്‍ഫ്യൂ നീട്ടി. ഏപ്രില്‍ 22 വരെയായിരുന്നു നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഇത് റമദാന്‍ അവസാനം വരെ നീട്ടാന്‍ തിങ്കളാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കും. അതേസമയം റമദാനിലെ അവസാനത്തെ പത്ത് ദിവസവും പെരുന്നാള്‍ അവധി ദിനങ്ങളിലും പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയുടെ എണ്ണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം, പിന്നിൽ ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകളെന്ന് അധികൃതർ
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ